Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kakkanad

കാ​ക്ക​നാ​ട് രാ​സ​ല​ഹ​രി വേ​ട്ട; ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ എം​ഡി​എം​എ​യും 15 ല​ക്ഷം രൂ​പ​യു​മാ​യി പി​ടി​യി​ല്‍

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍ രാ​സ​ല​ഹ​രി വേ​ട്ട. 38 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഫാ​ഷ​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ആ​യ കോ​ട്ട​യം സ്വ​ദേ​ശി അ​രു​ണ്‍ നാ​യ​ര്‍ കാ​ക്ക​നാ​ട് വ​ച്ച് പി​ടി​യി​ലാ​യി.

വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ല​ഹ​രി​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി. ല​ഹ​രി വി​റ്റു കി​ട്ടി​യ പ​ണ​മാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

കാ​ക്ക​നാ​ട് ഒ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ സ്കൂ​ൾ ബാ​ഗി​ൽ​നി​ന്നു മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി

കൊ​ച്ചി: കാ​ക്ക​നാ​ട് ഒ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ സ്കൂ​ൾ ബാ​ഗി​ൽ​നി​ന്നു മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. അ​ത്താ​ണി എ​ള​വ​ക്കാ​ട്ട് അ​ബ്ദു​ൾ അ​സീ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് പാ​മ്പി​നെ പി​ടി​ച്ച​ത്. ബാ​ഗി​ന് അ​മി​ത​ഭാ​രം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. എ​ള​മ​ക്ക​ര സ്വ​ദേ​ശി റി​ൻ​ഷാ​ദ് പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി.

ഇ​ന്ന​ലെ വൈ​കി​ട്ട് ട്യൂ​ഷ​ൻ ക​ഴി​ഞ്ഞെ​ത്തി​യ കു​ട്ടി വീ​ട്ടി​ലെ ഹാ​ളി​ൽ മേ​ശ​യ്‌​ക്ക് താ​ഴെ ബാ​ഗ് വ​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ വീ​ട്ടു​ജോ​ലി​ക്കാ​രി മു​റി​അ​ടി​ച്ചു വാ​രു​ന്ന​തി​നി​ടെ മേ​ശ​യ്‌​ക്ക് താ​ഴെ​യി​രു​ന്ന ബാ​ഗ് എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​നു ന​ല്ല ഭാ​രം തോ​ന്നി​യ​ത്. തു​ട​ർ​ന്ന് തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് പാ​മ്പി​നെ കാ​ണു​ന്ന​ത്. ഇ​ത് വീ​ട്ടി​ലു​ള്ള​വ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ സ്കൂ​ൾ ബാ​ഗ് മു​റ്റ​ത്തേ​ക്ക് എ​റി​യു​ക​യും കു​റേ​യ​ധി​കം ചാ​ക്കി​ട്ട് മൂ​ടു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ വ​നം വ​കു​പ്പി​ന്‍റെ സ​ർ​പ്പ റെ​സ്ക്യൂ ടീ​മി​ലെ പാ​മ്പ് പി​ടു​ത്ത വി​ദ​ഗ്ദ​രെ വി​വ​രം അ​റി​യി​ച്ചു. എ​ള​മ​ക്ക​ര സ്വ​ദേ​ശി റി​ൻ​ഷാ​ദ് എ​ത്തി മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി. അ​ന്ത​രീ​ക്ഷം ചൂ​ടാ​യ​പ്പോ​ൾ വീ​ടി​ന​ക​ത്തെ ത​ണു​പ്പി​ലേ​ക്ക് ക​യ​റി​യ മൂ​ർ​ഖ​ൻ പാ​മ്പ് ബാ​ഗി​ൽ ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Kerala

സീറോമലബാർ സഭാ സിനഡ് സമ്മേളനത്തിനു തുടക്കം

കൊ​​​ച്ചി: സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ 34-ാമ​​​തു മെ​​​ത്രാ​​​ൻ സി​​​ന​​​ഡി​​​ന്‍റെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​നം സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ തി​​​രി തെ​​​ളി​​​ച്ചു സി​​​ന​​​ഡ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സ​​​ഭ​​​യു​​​ടെ അ​​​ജ​​​പാ​​​ല​​​ന ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ സ​​​മീ​​​പ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ വ​​​ള​​​ർ​​​ച്ച​​​യും പ്ര​​​ത്യേ​​​ക​​​മാ​​​യി 12 രൂ​​​പ​​​ത​​​ക​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ പുനഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​തും കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് നാ​​​ലു പു​​​തി​​​യ പ്ര​​​വി​​​ശ്യ​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ച​​​തും ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ സീ​​​റോ​​മ​​​ല​​​ബാ​​​ർ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റ​​​റെ നി​​​യ​​​മി​​​ച്ച​​​തും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​നു​​​സ്മ​​​രി​​​ച്ചു. സീ​​​റോമ​​​ല​​​ബാ​​​ർ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ അ​​​ജ​​​പാ​​​ല​​​ന​​​പ​​​ര​​​വും പ്രേ​​​ഷി​​​ത​​​പ​​​ര​​​വു​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളോ​​​ടു​​​ള്ള ഭാ​​​വാ​​​ത്മ​​​ക​​​വും ച​​​രി​​​ത്ര​​​പ​​​ര​​​വു​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം വി​​​ല​​​യി​​​രു​​​ത്തി.

പു​​​തി​​​യ സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭാ പ്ര​​​വി​​​ശ്യ​​​ക​​​ളു​​​ടെ ത​​​ല​​​വ​​​ന്മാ​​​രാ​​​യി സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്ത മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​ക്ക​​​ൽ, മാ​​​ർ പ്രി​​​ൻ​​​സ് ആ​​​ന്‍റ​​​ണി പാ​​​ണേ​​​ങ്ങാ​​​ട​​​ൻ എ​​​ന്നി​​​വ​​​രെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​ഭി​​​ന​​​ന്ദി​​​ച്ചു. സീ​​​റോ​​മ​​​ല​​​ബാ​​​ർ മെ​​​ത്രാ​​​ൻ സി​​​ന​​​ഡി​​​ലേ​​​ക്കു പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളാ​​​യി എ​​​ത്തി​​​യ ബെ​​​ൽ​​​ത്ത​​​ങ്ങാ​​​ടി ബി​​​ഷ​​​പ് മാ​​​ർ ജ​​​യിം​​​സ് പ​​​ട്ടേ​​​രി​​​ൽ, അ​​​ദി​​​ലാ​​​ബാ​​​ദ്‌ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ത​​​ച്ചാ​​​പ​​​റ​​​മ്പ​​​ത്ത് എ​​​ന്നി​​​വ​​​രെ സ്വാ​​​ഗ​​​തം ചെ​​​യ്തു.
ധ്യാ​​​നചി​​​ന്ത​​​ക​​​ളോ​​​ടെ ആ​​​രം​​​ഭി​​​ച്ച സി​​​ന​​​ഡ്, പ​​​ത്തി​​​ന് വൈ​​​കു​​​ന്നേ​​​രം സ​​​മാ​​​പി​​​ക്കും. ഇ​​​ന്ത്യ​​​ക്ക​​​ക​​​ത്തും, വി​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള 53 മെ​​​ത്രാ​​​ന്മാ​​​രാ​​​ണു സി​​​ന​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ വ​​​ർ​​​ഷം കാ​​​ലോ​​​ചി​​​തം:മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്

കൊ​​​ച്ചി: 2026ൽ ​​​സീ​​​റോ​​മ​​​ല​​​ബാ​​​ർ​​​ സ​​​ഭ ആ​​​ച​​​രി​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ​ ശ​​ക്തീ​​​ക​​​ര​​​ണ വ​​​ർ​​​ഷം കാ​​​ലോ​​​ചി​​​ത​​​വും പ്ര​​​വാ​​​ച​​​ക​​​തു​​​ല്യ​​​വു​​​മാ​​​ണെ​​​ന്ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ സി​​​ന​​​ഡി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു സ​​​ഭ​​​യെ​​​ന്ന നി​​​ല​​​യി​​​ൽ നാം ​​​അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ കേ​​​വ​​​ലം ഭ​​​ര​​​ണ​​​പ​​​ര​​​മെ​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ആ​​​ഴ​​​മാ​​​യ ആ​​​ത്മീ​​​യ​​​മാ​​​ന​​​മു​​​ള്ള​​​വ​​​യാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യ​​​ണം.

ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ദി​​​ല​​​ക്സി തേ ​​​എ​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ, മി​​​ശി​​​ഹാ​​​യോ​​​ടു​​​ള്ള യ​​​ഥാ​​​ർ​​​ഥ സ്നേ​​​ഹം, ദ​​​രി​​​ദ്ര​​​രോ​​​ടും ബ​​​ല​​​ഹീ​​​ന​​​രോ​​​ടും നി​​​സ​​​ഹാ​​​യ​​​രോ​​​ടു​​​മു​​​ള്ള പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യ സ്നേ​​​ഹ​​​ത്തി​​​ൽ​​നി​​​ന്നു വേ​​​ർ​​​പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന ആ​​​ശ​​​യം പ്ര​​​ധാ​​​ന​​​മാ​​​ണ്. ന​​​മ്മു​​​ടെ സ​​​ഭ​​​യു​​​ടെ ചൈ​​​ത​​​ന്യ​​​വും വി​​​ശ്വാ​​​സ്യ​​​ത​​​യും അ​​​ള​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും നി​​​ശ​​​ബ്ദ​​​രാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും പു​​​റ​​​മ്പോ​​​ക്കു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രോ​​​ടും നാം ​​​എ​​​ങ്ങ​​​നെ ക​​​രു​​​ണ കാ​​​ണി​​​ക്കു​​​ന്നു എ​​​ന്ന​​​തി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്. ദ​​​രി​​​ദ്ര​​​ർ, ക​​​ർ​​​ഷ​​​ക​​​ർ, ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ, നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ എ​​​ന്നി​​​വ​​​രോ​​​ടു​​​ള്ള ന​​​മ്മു​​​ടെ ക​​​രു​​​ത​​​ൽ അ​​​ജ​​​പാ​​​ല​​​ന​​​പ​​​ര​​​മാ​​​യ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളി​​​ലും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന വ​​​ർ​​​ഷ​​​മാ​​​യി 2026 മാ​​​റ​​​ണം.

സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക, സാ​​​മ്പ​​​ത്തി​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ളെ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യും അ​​​നു​​​ക​​​മ്പ​​​യോ​​​ടെ​​​യും നോ​​​ക്കി​​​ക്കാ​​​ണ​​​ണം. സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കാ​​​യു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ വി​​​ഭാ​​​വ​​​നം​​​ചെ​​​യ്തു ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി ഈ ​​​വ​​​ർ​​​ഷം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണം.

സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണം എ​​​ന്ന​​​ത് കേ​​​വ​​​ലം ഒ​​​രു കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​യോ മു​​​ദ്രാ​​​വാ​​​ക്യ​​​മോ അ​​​ല്ല; മ​​​റി​​​ച്ച് സു​​​വി​​​ശേ​​​ഷ​​​ത്തി​​​ൽ​​നി​​​ന്നു​​ത​​​ന്നെ ഉ​​​ത്ഭ​​​വി​​​ക്കു​​​ന്ന സ​​​ഭാ​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യാ​​​ണ്. കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ബ​​​ന്ധ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും മു​​​റി​​​വേ​​​റ്റ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​നു​​​ര​​​ഞ്ജ​​​നം സാ​​​ധ്യ​​​മാ​​​ക്കാ​​​നു​​​മാ​​​വ​​​ണം. ന​​​മ്മു​​​ടെ സ​​​ഭാ​​​സ​​​മൂ​​​ഹ​​​ത്തി​​​ലെ ഒ​​​രു അം​​​ഗ​​​വും ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ കേ​​​ൾ​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​വ​​​രോ ആ​​​യി, ഇ​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​വ​​​ർ​​​ഷാ​​​ച​​​ര​​​ണം ന​​​മ്മെ ക്ഷ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നും മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

ഐക്യമുള്ള സമുദായത്തിന് കാലത്തിന്‍റെ ദിശ മാറ്റാനാകും: മാർ തട്ടിൽ

കൊ​​​ച്ചി: വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഉ​​​റ​​​ച്ച​​​തും ഐ​​​ക്യ​​​ബോ​​​ധ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ​​​തു​​​മാ​​​യ സ​​​മു​​​ദാ​​​യ​​​ത്തി​​​ന് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ദി​​​ശ മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ. സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​വ​​​ർ​​​ഷം 2026ന്‍റെ സ​​​ഭാ​​​ത​​​ല ഉ​​​ദ്ഘ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​ശ്വാ​​​സാ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം തൃ​​​പ്തി​​​യ​​​ട​​​യാ​​​തെ, വി​​​ശ്വാ​​​സ ബോ​​​ധ്യ​​​ങ്ങ​​​ളെ സ​​​മൂ​​​ഹ​​​ന​​​ന്മ​​​യ്ക്കാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​ക്കു​​​മ്പോ​​​ഴാ​​​ണ് സ​​​മു​​​ദാ​​​യം ച​​​രി​​​ത്ര​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന ശ​​​ക്തി​​​യാ​​​യി മാ​​​റു​​​ന്ന​​​ത്. രൂ​​​പ​​​ത​​​ക​​​ൾ, സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ൾ, കു​​​ടും​​​ബ​​​ങ്ങ​​​ൾ, യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ- സാ​​​മൂ​​​ഹി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​വ​​​യെ​​​ല്ലാം ഒ​​​രേ ല​​​ക്ഷ്യ​​​ത്തോ​​​ടെ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ന്ന ഐ​​​ക്യ​​​ബോ​​​ധ​​​മാ​​​ണ് ന​​​മ്മു​​​ടെ യ​​​ഥാ​​​ർ​​​ഥ ശ​​​ക്തി. അ​​​ത്ത​​​ര​​​മൊ​​​രു കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ ന​​​വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​മ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് ക്രൈ​​​സ്ത​​​വ സ​​​മു​​​ദാ​​​യ​​​ത്തി​​​ന് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ദി​​​ശ​​​യെ സു​​​വി​​​ശേ​​​ഷ​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​ത്തി​​​ൽ രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​ക​​​യെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ൻ ക​​​ൺ​​​വീ​​​ന​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, വി​​​വി​​​ധ മെ​​​ത്രാ​​​ന്മാ​​​ർ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്‌​​​സ് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജയിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ൽ, വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​പോ​​​ൾ പു​​​തു​​​വ, എ​​​സ്എ​​​ബി​​​എ​​​സ് സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ റോ​​​സി​​​ലി ജോ​​​സ് ഒ​​​ഴു​​​ക​​​യി​​​ൽ, സീ​​​റോ​​​മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബീ​​​ന ജോ​​​ഷി, എ​​​സ്എം​​​വൈ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. സാം ​​​സ​​​ണ്ണി, സ​​​ഭാ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
34-ാം സി​​​ന​​​ഡി​​​ന്‍റെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു പ്രാ​​​രം​​​ഭ​​​മാ​​​യി ന​​​ട​​​ന്ന ഉ​​​ദ്‌​​​ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

സീറോമലബാർ സഭ സിനഡിന് ഇന്നു തുടക്കം

കൊ​​​ച്ചി: സീ​​​റോ​​​മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​യു​​​ടെ 34-ാമ​​​ത് മെ​​​ത്രാ​​​ൻ സി​​​ന​​​ഡി​​​ന്‍റെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും.

സ​​​ഭ​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം ധ്യാ​​​ന​​​ത്തി​​​ലും പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും മെ​​​ത്രാ​​​ന്മാ​​​ർ ചെ​​​ല​​​വ​​​ഴി​​​ക്കും.

സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ധ്യാ​​​ന​​​ചി​​​ന്ത​​​ക​​​ൾ ന​​​യി​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ തി​​​രി തെ​​​ളി​​​ച്ച് സി​​​ന​​​ഡ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​മ്മേ​​​ള​​​നം പ​​​ത്തി​​​നു വൈ​​​കു​​​ന്നേ​​​രം സ​​​മാ​​​പി​​​ക്കും.

സി​​​ന​​​ഡ് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​വ​​​ർ​​​ഷം 2026ന്‍റെ സ​​​ഭാ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ഉ​​​ദ്‌​​​ഘാ​​​ട​​​നം സി​​​ന​​​ഡി​​​ലെ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ​​​യും സ​​​ഭ​​​യി​​​ലെ വൈ​​​ദി​​​ക, സ​​​ന്യ​​​സ്ത, അ​​​ല്‌​​​മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കും.

വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

ഐടി നഗരത്തില്‍ ടെക്കികളുടെ ആഘോഷം; അഗ്നിക്കിരയാക്കിയത് 45 അടിയുള്ള പപ്പാഞ്ഞിയെ

കൊച്ചി: കാക്കനാട് ക്വാട്ടേഴ്‌സ് ജംഗ്ഷനില്‍ 45 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരം ആഘോഷമാക്കി ടെക്കികളും നാട്ടുകാരും. ഡിജെയുടെ അകമ്പടിയോടെ നൃത്തം ചെയ്ത് ആഘോഷത്തോടെയാണ് കാക്കനാട് പുതുവത്സരം ആഘോഷിച്ചത്. എന്‍ജി ക്വാട്ടേഴ്‌സ് സമീക്ഷ ക്ലബ്ബ് ആണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

ഹൈബി ഈഡന്‍ എംപിയാണ് ക്ലബ്ബ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. അതേസമയം, കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ പപ്പാഞ്ഞികളെ അഗ്നിക്കിരയാക്കി കൊണ്ട് പുതുവത്സരം ആഘോഷമാക്കി. രണ്ടു ലക്ഷത്തോളം ആളുകളാണ് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.

Latest News

Corehub Up